Posts

ചതുർധാമ - പഞ്ചേദാർ യാത്ര ഭാഗം -9: രുദ്രനാഥ്

Image
രുദ്രനാഥിലേക്ക് പുതുതായി പണിഞ്ഞ മുറിയിൽ ഈർപ്പം തളം കെട്ടി നിന്നതിനാൽ ഇടമുറിഞ്ഞ ഉറക്കം ആയിരുന്നു എങ്കിലും ശീലം കൊണ്ടാകണം 5 മണിക്ക് മുമ്പേ ഉണർന്നു. അഞ്ചരയോടെ ജ്യോതിച്ചേട്ടനെ വിളിച്ചുണർത്തി താഴെ ചോപ്തയിലേക്കു തിരിച്ചു. ഉദ്ദേശം അര കിലോമീറ്റർ ദൂരമേയുള്ളൂ ഞങ്ങൾ രാത്രി കഴിച്ചു കൂട്ടിയ സ്ഥലത്ത് നിന്ന്  അവിടേക്ക്. ആറു മണിക്ക് മുമ്പായി താഴെയെത്തി. എം ജി യൂണിവേഴ്‌സിറ്റിയിലും കേരള സാങ്കേതിക സർവകലാശാലയിലും ജീവനക്കാരായ ഹിമാലയ പ്രണയികളെ വീണ്ടും കണ്ടു. അവർ ഇന്ന് മലയിറങ്ങുകയാണ്, വീണ്ടും വീണ്ടും വരാനായി. ഞങ്ങളുടെ തിടുക്കം കാരണം അധിക സമയം ഒരു മിച്ചു ചെലവഴിക്കാനായില്ല. കുശല പ്രശ്നങ്ങൾ കഴിഞ്ഞ് തിടുക്കത്തിൽ ഒന്നു രണ്ടു ഫോട്ടോയും  എടുത്തു ഞങ്ങൾ പിരിഞ്ഞു.  ‘ഇനിയുമേറെ ദൂരം താണ്ടാനുണ്ട്; സമായമാണെങ്കിലോ പരിമിതവും’ തലേദിവസം സൂക്ഷിക്കാനേല്പിച്ച ബാഗുകൾ വാടക നൽകി കൈപ്പറ്റി ബൈക്കിൽ സുരക്ഷിതമായി ബന്ധിച്ച് ഓരോ ചായയും കുടിച്ച്, ടോർച്ചിന് ബാറ്ററിയും ഞങ്ങൾക്ക് ബിസ്കറ്റും വാങ്ങി അടുത്ത ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു. അപ്പോൾ സമയം ആറര. ഇതിനിടക്ക് ഞങ്ങളെപ്പോലെ ബൈക്കുമായി ഹിമാലയ യാത്രക്കെത

ചതുർ ധാമ - പഞ്ച കേദാർ യാത്ര ഭാഗം 8 - : തുംഗനാഥ്

Image
തുംഗനാഥ് പഞ്ചകേദാരങ്ങളിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നിടമാണ് തുംഗനാഥ്. പേരുപോലെ തന്നെ ചന്ദ്ര ശിലയുടെ പാർശ്വത്തിൽ വിശാലമായ താഴ്വരയിലേക്കു  ദൃഷ്ടി പായിച്ച് പ്രപഞ്ച നാഥനായ മഹേശ്വരൻ അനുഗ്രഹം ചൊരിഞ്ഞു വസിക്കുന്നു. ചോപ്തയിൽ നിന്ന് മൂന്നരക്കിലോമീറ്റർ കയറ്റമാണ് ക്ഷേത്രത്തിലേക്ക്. ഞങ്ങൾ  ഇപ്പോൾ മദ് മേഹേശ്വരൻ്റെ തിരുനടയിലാണ്. എന്നത്തെയും പോലെ നേരത്തെ ഉണർന്ന് ഞെക്കു വിളക്കിൻ്റെ പ്രകാശത്തിൽ തയ്യാറായി ജഗ്ഗിലെ അവശേഷിച്ച തണുത്ത വെള്ളവും കുടിച്ച് ചേട്ടനെ വിളിച്ചുണർത്തി മുറിക്ക് പുറത്തിറങ്ങുമ്പോൾ ക്ഷേത്രഗോപുരത്തിനു മുകളിലെ ലൈറ്റിൻ്റെ പ്രകാശം മാത്രം. ആകാശം നിറയെ മണൽ വാരി വിതറിയ പോലെ തിങ്ങിനിറഞ്ഞ പല വലുപ്പവും പ്രകാശവുമുള്ള അനന്ത കോടി നക്ഷത്രങ്ങൾ. അവയുടെ പ്രഭാപൂരത്തിൽ നീലിച്ചു കുന്നിൻ മുകളിലേക്കു നീണ്ടു കാട്ടിനുള്ളിലേക്ക് ഇറങ്ങുന്ന വഴി ഞങ്ങളെ മടക്കിക്കൊണ്ടു പോകുവാൻ അക്ഷമനായി കാത്തു കിടക്കുകയാണ്. മതിയായിട്ടല്ല, താണ്ടാൻ മുൻ നിശ്ചയിക്കപ്പെട്ട പാതകൾ ഇനിയുമേറെ അവശേഷിക്കുന്നതിനാൽ ഇപ്പോൾ തന്നെ പോയേ മതിയാകൂ. അടഞ്ഞ വാതിലിനപ്പുറം ചൈതന്യ സ്വരൂപനായി വർത്തിക്കുന്ന മദ് മഹേശ്വരനെ മനക്കണ്ണിൽ കണ്ടു വീണ്ടും